ഫാക്ടറികളുടെ ആവിർഭാവമാണ് വ്യവസായവൽകരണം. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ സ്വാധീനം ചെലുത്തിയ ഒന്നാണിത്. പണ്ട് കാലത്ത് മനുഷ്യനിര്മിതമായ വസ്തുക്കളാണ് ലോകത് ലഭ്യമായിരുന്നത്. എന്നാൽ ഫാക്ടറികളുടെ കടന്നുവരവോടെ വലിയൊരു മാറ്റത്തിന് ലോകം സാക്ഷിയായി. യന്ത്രങ്ങൾ അവയുടെ ജോലി ഭംഗിയായി നിറവേറ്റി. കൂടുതൽ ഉത്പന്നങ്ങൾ കുറഞ്ഞ സമയത് ലഭ്യമായപ്പോൾ മനുഷ്യൻ സമയവും എനർജിയും ലാഭിക്കാൻ സാധിച്ചു എന്നതിൽ സംശയമില്ല.
വ്യവസായവൽക്കരണം വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റം ചെറു തൊന്നുമല്ല. വീടിനടുത്തുള്ള വിദ്യാലായങ്ങളിൽ മാത്രം കുട്ടികൾ പഠിച്ചിരുന്ന ഒരു കാലം നമുക്കിടയിൽ ഉണ്ടായിരുന്നു. കിലോമീറ്ററുകളോളം നടന്ന് പോയി പഠിച്ച കഥകൾ മുത്തശിമാരിൽ നിന്ന് കേട്ടവരാണ് നാമെല്ലാം. എന്നാൽ വിദ്യാഭ്യാസത്തിന്റെ വ്യത്യസ്തമായ വാതായനങ്ങൾ നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുകയാണ്. വ്യവസായങ്ങളുടെ കടന്ന് വരവോടെ ഗതാഗതസംവിധാനങ്ങളും ലോകത് വർധിച്ചു. ഇന്ന് കുട്ടികൾക്ക് അവർക്കിഷ്ടപ്പെട്ട സ്ഥലത്ത് പോയി പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങൾ സൃഷിടിക്കപ്പെട്ടു. ഇത് വിദ്യാഭ്യാസ രംഗതുണ്ടായ വലിയൊരു മാറ്റമാണ്.
ടെക്നോളജികളുടെ കടന്ന് വരവ് നമ്മുടെ കുട്ടികൾക്ക് നൽകുന്ന അവസരങ്ങൾ ചെറുതൊന്നുമല്ല.സ്മാർട് ക്ലാസ്റൂമുകളുടെ കടന്ന് വരവ് പഠന പ്രക്രിയയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നമുക്കെല്ലാം അറിയാമല്ലോ. കുട്ടികൾ ക്ലാസ് റൂമുകളിൽ ഉണർന്നിരിക്കാൻ തുടങ്ങി.
ലോകത്തിലെ വ്യത്യസ്തകോണിൽ നിന്നും ജീവിത വിജയം കൈവരിച്ചവരെ പരിചയപ്പെടാൻ അവരുടെ ജീവിതത്തെ കുറിച് പടിക്കാനുമുള്ള സുവർണാവസരങ്ങൾ നമുക്ക് മുന്നിൽ തുറന്നിരിക്കുകയാണ്. സ്വന്തമായി വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് വഴികൾ തുറന്നിട്ടുണ്ട്.
നല്ല വിദ്യാഭ്യാസം നമുക്കിന്ന് നൽകാൻ കഴിയുന്നു എങ്കിൽ അതിന് പിന്നിലെ വ്യവസായവൽക്കരണത്തിന്റെ പങ്ക് പറയാതെ വയ്യ. കുട്ടികൾക്ക് അവർക്കിഷ്ടമുള്ള മേഖലകളിൽ തിളങ്ങാൻ സാധിക്കുന്നു എന്നതിൽ അത്ഭുദപ്പെടാനില്ല.
നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ നല്ല അധ്യാപകരേയും നമുക് സമൂഹത്തിന് വേണ്ടിയുണ്ടാക്കാൻ സാധിക്കുന്നു.
ലോകത്തിന്റെ വ്യത്യസ്തകോണുകളിലേക്ക് സഞ്ചരിക്കാനും അവരുടെ ഭാഷകൾ പരിചയപ്പെടാനും നമുക്കിന്ന് സാധിക്കുന്നു.
വ്യവസായവൽക്കരണം വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. ജീവിതവളർച്ച യിൽ നമ്മെ ഏറെ സ്വാധീനിക്കുന്ന പലതും നമുക്കിന്ന് നേടിയെടുക്കാൻ സാധിക്കുന്നു എന്നതിൽ അഭിമാനിക്കാം.
